
കോടഞ്ചേരി : വട്ടൽ കുരിശു പള്ളിയിൽ രാവിലെ വി.കുർബാനയ്ക്ക് ശേഷം കുഞ്ഞുങ്ങൾക്ക് വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. വികാരി ഫാ.അനീഷ് മാണി കുളം, ഫാ.സനു പള്ളിയമ്പിൽ എന്നീ വൈദികരാണ് 126 കുഞ്ഞുങ്ങൾക്കു ഇന്ന് ആദ്യാക്ഷരം കുറിച്ചത്.
റിട്ട. പ്രധാന അദ്ധ്യാപകനും കോഴിക്കോട് ഭദ്രാസന ജോ.സെക്രട്ടറി ബേബി ജേക്കബ് ആശംസകൾ നേർന്നു പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഷിബു ജോസഫ് ഇലഞ്ഞിനാകുഴിയിൽ, ജോബി വള്ളോപ്പിള്ളി ,സെക്രട്ടറി മോൻസി കാരപറമ്പിൽ എന്നിവർ നേതൃത്വം നൽകി.



