LOCAL NEWSNews

സിനിമാ ഷൂട്ടിങ്ങിനിടെ തെരുവുനായ ആക്രമണം; ക്യാമറാമാന് കടിയേറ്റു

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറാമാന് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ട് താഴത്തുവച്ച് ശനിയാഴ്ച രാത്രിയാണ് ക്യാമറമാൻ ജോബിൻ ജോണിനെ തെരുവുനായ ആക്രമിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

പരുക്ക് ഗുരുതരമല്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. അഖിൽ കാവുങ്ങൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് പേരടി തന്നെയാണ് കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com