KERALA NEWSNews

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം; മർക്കസ്

കോഴിക്കോട്: അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരമെന്ന് മർക്കസ് അധികൃതർ

രക്തസമർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും മർക്കസ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. കുറച്ചു ദിവസം അദ്ദേഹത്തിന് പൂർണമായും വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com