
പൊന്നാങ്കയം: ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി പ്രോഗ്രാമിന്റെ ഭാഗമായി കുന്ദ മംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ” വായന ചങ്ങാത്തം ” പരിപാടി 17.10.2022 തിങ്കളാഴ്ച രാവിലെ ബി.പി. ഒ ശിവദാസൻ കെ എം ഉദ്ഘാടനം ചെയ്തു. ബി ആർ സി കോഡിനേറ്റർ മനോജ് കുമാർ, പ്രധാന അധ്യാപകൻ കെ. ജി. ദിലീപ് കുമാർ , റിഞ്ചു മരിയ, ധന്യ മോൾ മാത്യു എന്നിവർ നേതൃത്വം നൽകി. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ ക്ലസ്റ്റർ തല അധ്യാപക പരിശീലനം സ്കൂളിൽ നടത്തി. പരിശീലനത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സൃഷ്ടിയുടെ അവതരണവും പ്രകാശനവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്ലാസുകൾ ആയിരുന്നു നടത്തിയത്.



