
കോടഞ്ചേരി ഗവൺമെന്റ് കോളേജ് 89-91 പ്രീഡിഗ്രി ബാച്ചിന്റെ ഈ വർഷത്തെ ആദ്യ കൂട്ടായ്മ തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിൽ സംഘടിപ്പിച്ചു.
റീൽസുകൾ ചിത്രീകരിച്ചും, കാർമൽ അഗ്രോ ഫാമിലെ നീർച്ചാലിലും ഫ്രൂട്ട് ഫാം റിസോർട്ടിലെ നാച്ചുറൽ പൂളിലും മുങ്ങിക്കുളിച്ചും, നാടൻ പഴവർഗങ്ങൾ ഭക്ഷിച്ചും, ഗ്രാമീണ പാചകത്തിന്റെ രുചിയേറിയ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിച്ചും, തിരുവമ്പാടിയുടെ കാർഷിക വൈവിധ്യത്തിന്റെ മനോഹാരിതകളായ ലെയ്ക് വ്യൂ വിലെ മത്സ്യ സമൃദ്ധിയിലും ഗ്രെയ്സ് ഗാർഡനിലെ കാർഷിക കരകൗശലങ്ങളിലും തറക്കുന്നേൽ അഗ്രോ ഗാർഡന്റെ വർണ്ണാഭയിലും അക്വാ പെറ്റ്സ് ഇന്റർനാഷനലിന്റെ രാജ്യാന്തര നിലവാരത്തിലും മനം നിറഞ്ഞും – വ്യത്യസ്തവും ധന്യവുമായ ഒരു ഒത്തു ചേരലായി ഈ ഫാം ടൂർ യാത്ര മാറി എന്ന് സംഘാംഗങ്ങൾ എല്ലാവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.



