
തിരുവമ്പാടി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബോധ വൽക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു.ഗൈഡൻസ് സ്ഥാപനങ്ങളിലെ പബ്ലിക് സ്കൂൾ , കിഡ്സ് പാർക്ക് , പ്രീ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് അനുപമ പ്രതിക്ഞ ചൊല്ലി കൊടുത്തു. പ്രാധാനദ്ധ്യാപിക നൂഷിബ സന്ദേശ പ്രഭാഷണം നടത്തി.
എസ് ആർ ജി കൺവീനർ റുക്സാന എം.കെ അദ്ധ്യക്ഷത വഹിച്ചു.
അഖില , സുൽമി , മുബശിറ സഹ്റാവി , ഹുസ്ന ,മുബശിറ പി.ടി , സുമയ്യ സഹ്റാവി , സൈഫു ന്നിസ്സ സഹ്റാവി , ലൈല എന്നിവർ പങ്കെടുത്തു.



