
ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഓട്ടത്തിനിടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചുപോകുകയായിരുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ട് വെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന എംഎല്‍എയും മറ്റുള്ളവരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല.


