
ലഹരി വിരുദ്ധ പക്ഷാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ലിസ കോളേജ് കൈത പോലും സംയുക്തമായി സംഘടിപ്പിച്ച തെരുവുനാടകം, ഫ്ലാഷ് മോബ്, “സദ്ഗമയ” യുടെ പഞ്ചായത്ത് തല പര്യടനം പൂർത്തീകരിച്ചു.
രാവിലെ നൂറാംതൊട്ടിൽ നിന്ന് ആരംഭിച്ച തെരുവുനാടകവും ലഹരി വിരുദ്ധ പക്ഷാചരണ പ്രചരണ പരിപാടികളും ചെമ്പുകടവ് , മുറം പാത്തി, നെല്ലിപ്പൊയിൽ, മൈക്കാവ് , കോടഞ്ചേരി, കണ്ണോത്ത് എന്നീ ടൗണുകളിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗം മൂലം ഇന്നത്തെ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും രാസ ലഹരികൾ ഉപയോഗിക്കുന്ന യുവജനങ്ങൾക്കിടയിൽ സംഭവിക്കുന്ന ദാരുണമായ അന്ത്യങ്ങളെ കുറിച്ചും പുതുതലമുറയിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എല്ലാം പാട്ടിലൂടെയും, ഡാൻസിലൂടെയും , ഭാവാ അഭിനയത്തിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന വേറിട്ട പരിപാടിയായി ജനശ്രദ്ധ ആകർഷിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി റൂറാംതോട്ടിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ശ്രീമതി ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിസ കോളജ് ഡയറക്ടർ ഫാദർ നിജു തലച്ചിറ CST മുഖ്യപ്രഭാഷണം നടത്തി.
ലിസ കോളേജിലെ എം എസ് ഡബ്ലിയു ഡിപ്പാർട്ട്മെൻറ് അധ്യാപകനായ ഷൈജു അതിരമ്പുഴയുടെ നേതൃത്വത്തിലുള്ള മൂന്നാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികളാണ് തെരുവ് നാടകങ്ങൾക്കും ഫ്ലാഷ് മോനും നേതൃത്വം നൽകിയത്.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ലഹരി വിരുദ്ധ സന്ദേശം പ്രചരണ പരിപാടികൾക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസിലി മാത്യു , വനജാവിജയൻ, സിസിലി കോട്ടുപ്പള്ളി, സൂസൻ വർഗീസ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തിങ്കൽ , റോസമ്മ വായിക്കാട്ട് , ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, മുൻ മെമ്പർ റൂബി തമ്പി, പ്ലാൻ ക്ലർക്ക് ഷമീർ പി, ലൈബ്രറി കൗൺസിൽ മെമ്പർ സിസി ആൻഡ്രൂസ്, വിവിധ ഇടങ്ങളിലെ വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഒക്ടോബർ രണ്ടു മുതൽ ആരംഭിച്ച ലഹരി വിരുദ്ധ പക്ഷാചരണ പരിപാടികളുടെ ഭാഗമായി കൊണ്ട് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുകൊണ്ട് വിവര വിവിധങ്ങളായ മത്സരങ്ങൾ ഉപന്യാസ രചന കൊളാഷ് ചിത്രരചന പ്ലക്കാർഡ് നിർമ്മാണം ഡിബേറ്റ് നി സംഘടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കിടയിൽ മാരകമായ ലഹരിവസ്തുക്കളെ കുറിച്ചുള്ള ഉപബോധം സൃഷ്ടിക്കുവാനും സ്വഭാവരൂപീകരണത്തിന് ഭാഗമായി ഇവയിൽ നിന്ന് അകന്നു നിൽക്കുവാനുമുള്ള വിവര വിദ്യാഭ്യാസ സംവേദന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
മേൽ പ്രവർത്തനങ്ങൾക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.



