LOCAL NEWSNewsTHIRUVAMBADY
ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ വിദ്യാർഥികൾ

ആനക്കാംപൊയിൽ:വർദ്ധിച്ചു വരുന്ന ലഹരിയുടെ നീരാളി ഹസ്തങ്ങളിൽ നിന്നും യുവ തലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ ഒറ്റകെട്ടായി ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി. വിദ്യാർത്ഥികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ പ്രവർത്തിക്കുമെന്നും, ഇത്തരം ദുശ്ശീലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുമെന്നും തങ്ങൾ ഇതിൽ നിന്നും പിൻവാങ്ങുമെന്ന ദൃഢനിശ്ചയത്തോടെയാണ് വിദ്യാർഥികൾ ലഹരിക്കെതിരെ കൈകോർത്തത്.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും ലഹരിക്കതിരെയുള്ള ബോധവൽക്കരണ പരിപാടിയിൽ പങ്കാളികളായി.



