
മുക്കം: തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.
മുക്കം പോലീസ് ഫയർഫോഴ്സ്, വിവിധ സന്നദ്ധ സംഘടനകൾ നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



