LOCAL NEWSNewsTHIRUVAMBADY
അതിദാരിദ്ര കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അതിദാരിദ്ര കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിദാരിദ്രകുടുംബങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പാക്കേജ് തയ്യാറാക്കുന്നതിനായാണ് ക്യാമ്പ് നടത്തിയത്.
മൂന്ന് ഘട്ടങ്ങളിലായാണ് 17 വാർഡുകളിൽ ക്യാമ്പ് നടക്കുക.പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ, മുഹമ്മദലി കെ എം , ബീന ആറാം പുറത്ത്, ഡോ. ഫെസിന ഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, വി. ഇ.ഒ റഫ്ന തുടങ്ങിയവർ സംസാരിച്ചു.



