KODANECHERYLOCAL NEWSNews

അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവകാശ രേഖകൾ അതിവേഗം ലഭ്യമാക്കികോടഞ്ചേരി ഗ്രാമപഞ്ചായത്ത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്ക് അവകാശ രേഖകൾ അതിവേഗം ലഭ്യമാക്കിയതിൻ്റെ അവകാശ രേഖ പ്രഖ്യാപനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി ഗോപി പൂളപ്പാറക്ക് ലഭ്യമാക്കിയ ആധാർകാർഡ് നൽകികൊണ്ട് പ്രഖ്യാപിച്ചു.

അവകാശ രേഖകൾ ഇല്ലാത്തഅതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആധാർ കാർഡ് ,റേഷൻ കാർഡ്, തൊഴിൽ കാർഡ്, വോട്ടർ ഐഡി എന്നീ അവകാശരേഖകൾ ലഭ്യമാക്കിയാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പ് 29. 10. 2022 ( ശനി )രാവിലെ 9.30 മണി മുതൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്നു.

ഇന്ന് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ലിസ്സിചാക്കോ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റിയാനസ് സുബൈർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി വിനോദ് കുമാർ, പ്ലാൻ ക്ലർക് ഷമീർ പി, വി ഇ ഒ മാരായ ഫസീല കെ കെ, വിനോദ് വർഗീസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com