
ഗതാഗത നിയന്ത്രണം ദേശീയപാത 766 ൽ പടനിലത്ത് റോഡിന്റെ ഉപരിതലം ഉയർത്തുന്ന പ്രവൃത്തിയുടെ ഭാഗമായി കല്ലുങ്കിന്റെ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി-വരട്ടിയാക്കിൽ റോഡിലൂടെയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ സിഡബ്ല്യൂആർഡിഎം പെരിങ്ങളം മിൽമ വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചീനിയർ അിറയിച്ചു.
ഗതാഗതം നിരോധിച്ചു കല്ലേരി-ചെട്ടിക്കടവ് റോഡിൽ കി.മീ 0/000 മുതൽ 1/100 വരെയുള്ള ഭാഗത്ത് കൾവെർട്ടുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനാൽ കല്ലേരി മുതൽ കോണാറമ്പ് വരെയുള്ള ഭാഗത്ത് ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗത നിരോധിച്ചു. കല്ലേരിയിൽ നിന്നും കോണാറമ്പ്, പെരിയങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പെരുവയൽ നിന്നും കോണാറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


