LOCAL NEWSNews

താമരശ്ശേരി രൂപതാംഗം ഫാ. പോൾ പുത്തൻപുര നിര്യാതനായി.

താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. പോൾ പുത്തൻപുര (82) നിര്യാതനായി. കോഴിക്കോട് ഗുഡ് ഷെപ്പേർഡ് വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

1940 ജൂലൈ 25ന് പാലാ രൂപതയിലെ മുത്തോലപുരം പരേതരായ അരഞ്ഞാണി പുത്തൻപുര ജോസഫ് – അന്നമ്മ ദമ്പതികളുടെ എട്ടുമക്കളിൽ ഒരാളായി ജനിച്ചു. ഇലഞ്ഞി സെന്റ് പീറ്റേർസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലാ രൂപതയിൽ മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി മുത്തോലപുരം ഇടവക ദൈവാലയത്തിൽ വെച്ച് 1966 മാർച്ച് 12ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

തലശ്ശേരി രൂപതയിലെ വെള്ളാട് അസിസ്റ്റന്റ് വികാരിയായും, തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ പാത്തൻപാറ, മേരിപൂരം, തേനേരി, കടുമേനി, ചരൾ, കണ്ണോത്ത്, കുപ്പായക്കോട്, മഞ്ഞുവയൽ, വാലില്ലാപ്പുഴ, കാറ്റുള്ളമല, കക്കാടംപൊയിൽ, കുളിരാമുട്ടി, തോട്ടുമുക്കം, വലിയകൊല്ലി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതൃവേദിയുടെ രൂപതാ ഡയറക്ടറായും മതബോധനപ്രവർത്തനങ്ങളുടെ വിവധ മേഖലാ ഡയറക്ടറായും പോളച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ചമൽ, കാറ്റുള്ളമല എന്നിവടങ്ങളിലെ ദൈവാലയ നിർമ്മാണം ബഹു. പോളച്ചന്റെ നേതൃത്വത്തിലായിരുന്നു. മഞ്ഞുവയൽ ഇടവകയിലെ സിമിത്തേരി നവീകരണം നടത്തിയത് പോളച്ചൻ അവിടെ വികാരിയായിരുന്നപ്പോഴാണ്. 2013 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സഹോദരങ്ങൾ: പീറ്റർ (വാഴത്തോപ്പ്), തോമസ് പി.ജെ. (മോനിപ്പള്ളി), ഫാ. ജോർജ്ജ് പി. എം.ഐ. (വിജയവാഡ), എൽസി ജോസഫ് വലിയമറ്റം (വിശാഖപട്ടണം), മേരി ജോസ് ഉള്ളാട്ടിൽ (കണ്ണോത്ത്), ലില്ലി ജോസ് ഏറത്ത് (രാമപുരം), ഗ്രേസി ജോസഫ് കുന്നത്തുകുഴി (ആരക്കുഴ),

സംസ്ക്കാരകർമ്മങ്ങൾ തിങ്കളാഴ്ച (31.10.2022) രാവിലെ 10.00 മണിക്ക് ഈരൂട് സെന്റ് ജോസഫ്സ് സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com