
കോടഞ്ചേരി: ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ലഹരി ബോധവൽക്കരണ പരിപാടികളുടെ സംസ്ഥാനതലത്തിലുള്ള ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരിയിൽ ജനങ്ങൾ മനുഷ്യച്ചങ്ങല തീർത്തു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വ്യാപാരികളുടെയും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ബഹുമുഖ വ്യക്തിത്വങ്ങൾ അണിനിരന്നു.
കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എൽ പി സ്കൂൾ,സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ എല്ലാം സംയുക്ത സഹകരണത്തോടുകൂടി ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിമുക്ത കോടഞ്ചേരിക്കായി മനുഷ്യ ചങ്ങല തീർത്തത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ: കുര്യാക്കോസ് ഐകുളമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്, വ്യാപാര വ്യവസായി പ്രതിനിധികളായ റോബർട്ട് അറക്കൽ, സി.ജെ ടെന്നിസൺ, പോലീസ് ഓഫീസർമാരായ ബെന്നി സി ജെ, ജെസ്സി മാത്യു, കുടുംബശ്രീ ചെയർപേഴ്സൺ നിഷ റെജി, ജോർജ് എം തോമസ്, മാത്യു ചെമ്പോട്ടിക്കൽ, സണ്ണി കാപ്പാട്ട്മല, ഷിജി ആന്റണി,കെ. എം പൗലോസ്, തമ്പി പറകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.



