
ഓമശ്ശേരി: കൊയിലാണ്ടി – എടവണ്ണ പാതയിൽ ഓമശ്ശേരിക്കും മുടൂരിനുമിടയ്ക്ക് ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തില്‍ വയനാട്ടിലെ വ്യാപാരി മരിച്ചു.
സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി മത്തായി (65) ആണ് മരിച്ചത്. ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗമായിരുന്നു.
ഭാര്യ സിലി മക്കൾ – ബബിൾ മാത്യു .യു കെ.പോൾ മാത്യു – ജർമ്മനി മത്തായിയുടെ സഹോദരി ലിജി, ഡ്രൈവർ ജോർജ്ജ് കാറിൽ ഉണ്ടായിരുന്നത്
മകൻ പോൾ മാത്യുവിനെ ജർമ്മനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുമ്പോൾ ആണ് പുലർച്ചെ 4 മണിക്ക് അപകടം സംഭവിച്ചത്



