NewsTHIRUVAMBADY

സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണംജനകീയ ചർച്ച സംഘടിപ്പിച്ചു

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ഒരു ചർച്ച പഞ്ചായത്ത് പ്രതിനിധികളുടെയും പൂർവ അദ്ധ്യാപക, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ മഞ്ജു ഷിബിൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ സ്വാഗത പ്രസംഗം നടത്തി. SRG കൺവീനർ ദീപ എ ൻ . ജെ വിഷയാവതരണം നടത്തി.. മുൻ പഞ്ചായത്ത്‌ അംഗങ്ങളായ ടോമി കൊന്നക്കൽ, പൗളിൻ മാത്യു പി ടി എ പ്രസിഡന്റ്‌ ജെസ്‌വിൻ പഴേവീട്ടിൽ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചർച്ചയിൽ പങ്കെടുകയും ചെയ്തു. രക്ഷിതാക്കളെ വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ചു അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ 26 ഫോക്കസ് കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പാഠ്യ പദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിപുലമായ ഒരു ചർച്ച നടത്തി , അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ക്രോഡീകരണം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി ആലീസ് വി തോമസ് ചടങ്ങിൽ നന്ദി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com