
തിരുവമ്പാടി:കൊടുവള്ളി ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവമ്പാടി എം.സി. ഓഡിറ്റോറിയത്തിൽ നടക്കും. മണ്ഡലം സ്വാഗത സംഘവും പ്രവർത്തക സമിതിയും സമ്മേളനത്തിന് അന്തിമ രൂപം നൽകി. രാവിലെ 9 മണിക്ക് റജിസ്ട്രേഷൻ ആരംഭിക്കും.
ലിന്റോ ജോസഫ് എം.എൽ.എ സമ്മേളനം ഉൽഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് കളത്തൂർ, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എ. അബ്ദുർ റഹ്മാൻ, വാർഡ് മെമ്പർ കെ.എം. ശൗക്കത്തലി പങ്കെടുക്കും.
പഠന സെഷനിൽ ഇബ്രാഹീം ബുസ്താനി പ്രവാചകൻ അനുപമ വ്യക്തിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ഇബ്രാഹീം ബുസ്താനി മുഖ്യപ്രഭാഷണം നടത്തും , എം.ടി. മനാഫ് മാസ്റ്റർപുതുതലമുറക്കുമുന്നിലെചതിക്കുഴികൾ, ബുഷ്റ നജാത്തിയവിഷയം : കൂടുംബ ജീവിതത്തിന്റെ ഊഷ്മളത,അബ്ദുൽകലാംഒറ്റത്താണി,വിഷയം :അന്ധവിശ്വാസങ്ങൾ, ആത്മീയ വാണിഭങ്ങൾ,റാഫി പേരാമ്പ്ര:ഇസ്ലാഹി പ്രസ്ഥാനം ചരിത്രവും ദൗത്യവുംഎം അഹ്മദ് കുട്ടി മദനി എടവണ്ണകുടുംബ സമേതം സ്വർഗത്തിലേക്ക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസിന് നേതൃത്വം നൽകും. സമ്മേളനത്തിൽ 1000 സ്ഥിരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ചെയർമാൻ എം.പി. മൂസമാസ്‌റ്റർ, കൺവീനർ എം.കെ. പോക്കർ സുല്ലമി എന്നിവർ അറിയിച്ചു.



