കൂടത്തായി അങ്ങാടിയിലെ ഡ്രെനേജ് വർക്കുകൾ വേഗത്തിൽ പൂർത്തീകരിക്കണം – വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി

കൂടത്തായി : എടവണ്ണ – കൊയിലാണ്ടി പാതയിലെ കൂടത്തായി അങ്ങാടിയിൽ ഡ്രെനേജ് വർക്കുകൾ കുറച്ച് ദിവസങ്ങളായി വാഹന ഗതാഗതത്തെയും സ്കൂളിൽ പോകുന്ന കുട്ടികളെയും ഏറെ പ്രയാസത്തിലാക്കുന്നു. രാത്രികാലങ്ങളിൽ ചെയ്യേണ്ട വർക്കുകൾ പകൽ സമയങ്ങളിൽ ചെയ്ത് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെടുകയാണ്. നിത്യ പയോഗ സാധനങ്ങൾ വാങ്ങാൻ നടന്നു കാൽനട യാത്രക്കാർക്ക് വരെ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ് .കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ വർക്ക് ഏറ്റെടുത്തിട്ടുള്ളത്. അഞ്ചടി ഉയരത്തിൽ വരെ റോഡുകളും ഡ്രൈനേജുകളും ഉയർത്തിയിട്ടുണ്ട് . വ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ താഴെ ആയത് കൊണ്ട് വ്യാപരത്തെയും നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പറ്റാത്ത രീതിയിലാണ് ഇപ്പോൾ ഉള്ളത്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട് .യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എ.കെ. കാതിരി ഹാജി, സെക്രട്ടറി സത്താർ പുറായിൽ , ട്രഷറർ പി.കൃഷ്ണൻ കുട്ടി, ,കെ.മജീദ്, കെ.വി. യൂസഫ് , ഇബ്രാഹീം പി.കെ., നിസാർ എ.കെ. ഇബ്രാഹീം വി.സി, സി.ടി. മൊയ്തീൻ , നവാസ് നിഷാൻ, മനു കുര്യാക്കോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു



