KODIYATHOORLOCAL NEWSNews

നീരുറവ് പദ്ധതി; കൊടിയത്തൂരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു

മുക്കം: സർക്കാറിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളും സംരക്ഷിച്ച് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും അതിൻ്റെ ഭാഗമായുള്ള സർവേ നടപടികൾക്കും തുടക്കമായിട്ടുണ്ട്. എടവഴിക്കടവ് നീർത്തടത്തിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായിഇടവഴിക്കടവ് നീർത്തടത്തിന്റെ നിലവിലെ സാഹചര്യങ്ങൾ പഠിക്കുന്നതിനും ഏറ്റെടുക്കുന്ന പ്രവർത്തികൾ കണ്ടെത്തുന്നതിനും നീർത്തട നടത്തവും സംഘടിപ്പിച്ചു. ചെറുവാടി പുഞ്ചപ്പാടത്ത് ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ വയലുകളിലും കൃഷി വീണ്ടെടുക്കുന്നതിന് ആവശ്യമായ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ നീരുറവ് പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. നീർത്തട നടത്തത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറിയുടെ അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ റാസിഖ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സണ്മാരായ ദിവ്യ ഷിബു, ആയിഷാ ചേലപ്പുറത്ത് പഞ്ചായത്ത് മെമ്പർമാരായ ബാബു പൊലുകുന്നത്ത് ഫാത്തിമ നാസർ, മറയംകുട്ടി ഹസ്സൻ, തൊഴിലുറപ്പ് വിഭാഗം ഓവർസിയർ മുഹമ്മദ് ഹർഷാദ്,സൽമാനുൽ ഫാരിസ്എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com