LOCAL NEWSNewsTHIRUVAMBADY
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്ലാസ്സ് നടത്തി

തിരുവമ്പാടി:സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് വൊളണ്ടിയേഴ്സ് ആർച്ച എന്ന സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സെൽഫ് ഡിഫെൻസ് ടീം അംഗങ്ങളായ ഷീജ,ജീജ എന്നിവർ ചേർന്നാണ് ട്രെയിനിങ് ക്ലാസ്സ് നയിച്ചത് പ്രിൻസിപ്പൽ വിപിൻ ട്രെയിനിങ് ക്ലാസ് ഉദ്ഘാടനം ചെയ്തു
പ്രോഗ്രാമിൽ ട്രെയിനേഴ്സ് അവരുടെ അനുഭവങ്ങളും , സ്ത്രീകൾക്ക് സ്വയം എങ്ങനെ സംരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചും ക്ലാസ്സ് എടുത്തു. സ്ത്രീകൾക്ക് നേരെ വരുന്ന അതിക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതും പഠിപ്പിച്ചു. സ്ത്രീകളെ സ്വയം സംരക്ഷിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ക്ലാസ്സിന്റെ ലക്ഷ്യം.



