LOCAL NEWSNews

കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്ക് തുടക്കം

കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. നവംബർ 24 വരെ നടക്കുന്ന കായിക മേള മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തിൽ പരം വിദ്യാർത്ഥികൾ വിവിധ കായിക ഇനങ്ങളിലായി അണിനിരക്കും. പ്രശസ്ത കോച്ച് ദ്രോണാചാര്യ, പത്മശ്രീ ഒ.എം നമ്പ്യാരുടെ മണിയൂരിലെ വീട്ടിൽ നിന്നും കായികതാരം എ.എം വിൻസി തെളിയിച്ച ദീപശിഖ പ്രയാണം സ്റ്റേഡിയത്തിൽ എത്തി വലംവെച്ചു. ചടങ്ങിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.രേഖ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, കോഴിക്കോട് ഡി.ഇ.ഒ കെ. പി ധനേഷ്, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ഡോ. എം ഷിംജിത്ത്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി മുഹമ്മദ് ഷാഫി, റിസപ്‌ഷൻ കമ്മിറ്റി കൺവീനർ കെ.എം.എ നാസിർ തുടങ്ങിയവർ പങ്കെടുത്തു. 24 ന് നടക്കുന്ന സമാപന സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com