LOCAL NEWSNews

വേനപ്പാറ ഹൈസ്കൂളിൽസെന്റർ ഫോർ എക്സലൻസ്, ലാഗ്വേജ് ലാബ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

വേനപ്പാറ:സിവിൽ സർവീസ് പരീക്ഷകൾക്കും എൻ.എം.എം.എസ് ,വൈ.ഐ.പി , എൻ.ടി.എസ്.ഇ തുടങ്ങിയ മത്സര പരീക്ഷകൾക്കും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതി വേനപ്പാറ ഹൈസ്കൂളിൽ ആരംഭിച്ചു . എട്ട്, ഒൻപത് ക്ലാസുകളിലെ പ്രത്യേക അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സ്കൂൾ പ്രവർത്തിസമയത്തിന് പുറമേയുള്ള പരിശീലനമാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത് .സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ അടിസ്ഥാനപരമായി ഒരുക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. സമീപഭാവിയിൽ സിവിൽ സർവീസ് രംഗത്ത് മികവുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയും. ഇതോടനുബന്ധിച്ച് ലാംഗ്വേജ് ലാബ് പദ്ധതിക്കും സ്കൂളിൽ തുടക്കം കുറിച്ചു. ഇംഗ്ലീഷ് ,മലയാളം , ഹിന്ദി ഭാഷകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൂതനമായ പരിശീലന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുവരികയാണ് ലാംഗ്വേജ് ലാബ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത് . വിവിധ മേഖലകളിൽ പ്രശസ്തരായവരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ്. ലാംഗ്വേജ് ലാബിന്റെയും സിവിൽ സർവീസ് അക്കാദമിയുടെയും ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ നിർവഹിച്ചു. പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ നിർവഹിച്ചു .ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ പി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേ കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ രജിത രമേശ് ,ഷീജ അക്കാദമി ചെയർമാൻ തോമസ് ജോൺ ,സിബി തോമസ്, മൈമൂന സി എച്ച് , ഇ ജെ തങ്കച്ചൻ,ജെയിംസ് ജോഷി , സിമി ഗർവാസിസ്, ജോണി കുര്യൻ ,മേരി ഷൈല, ഷാമിൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com