
കൂമ്പാറ :മൃഗസംരക്ഷണ വകുപ്പ് കൂമ്പാറ മൃഗാശുപത്രി വഴി നടപ്പാക്കുന്ന ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതി 2022 -2023 ആരംഭിച്ചു . കൂമ്പാറ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ജോർജ് പുലക്കുടിയിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഭരണസമതി അംഗം ബിന്ദു ജയൻ അദ്ധ്യക്ഷത വഹിച്ചു…
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു .കന്നുകുട്ടി പരിപാലന പദ്ധതി ജില്ലാ നിർവ്വഹണ ഉദ്യോഗസ്ഥൻ ഡോ .ജറീഷ് കെ .എം പദ്ധതി വിശദീകരണം നടത്തി .കൂമ്പാറ വെറ്ററിനറി സർജൻ ഡോ .ദിജേഷ് ഉണ്ണികൃഷ്‍ണൻ ,കൂടരഞ്ഞി ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് അലക്സ് പുതുപ്പള്ളി ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ജസ്‌വിൻ തോമസ് എന്നിവർ സംസാരിച്ചു .കൂമ്പാറ ക്ഷീര സഹകരണ സംഘം സെക്രട്ടറി ഷേർലി ജോസ് നന്ദി അറിയിച്ചു.



