LOCAL NEWSNewsTHIRUVAMBADY
വേൾഡ് കപ്പ് ബിഗ് സ്ക്രീനിൽ തെളിയുന്നത് ഇരു വൃക്കകളും തകരാറിലായ സഹലിനു വേണ്ടി

തിരുവമ്പാടി: തിരുവമ്പാടി ഹാരിസൺ തിയേറ്ററിൽ കോസ്മോസ് ക്ലബ്ബ് സംഘടിപ്പിച്ചു വരുന്ന വേൾഡ് കപ്പ് ഫുട്ബോൾ മത്സരം ഇന്ന് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ഇരു വൃക്കകളും തകരാറിലായ 19 വയസ്സുകാരനായ തിരുവമ്പാടി പുന്നക്കൽ സ്വദേശി വെട്ടേക്കാടൻ മുഹമ്മദ് സഹിലിന് വേണ്ടി.
സമ്മാന കൂപ്പൺ നൽകി കൊണ്ടാണ് ദിവസവും പ്രവേശനം.ഇന്നത്തെ മത്സരം ബിഗ് സ്ക്രീനിൽ കാണുന്നതിന് മുഴുവൻ ഫുട്ബോൾ പ്രേമികളെയും നിങ്ങളുടെ സംഭാവനകളുമായി ഹാരിസൺ തിയേറ്ററിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.



