LOCAL NEWSNews

അരീക്കോട് വൈ എം എ സംഘടിപ്പിക്കുന്ന വനിത സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്

അരീക്കോട്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് അരീക്കോട് വൈ എം എ നടത്തുന്ന ‘ഫൂട് ടെസ്റ്റ’ കാൽപന്ത് മഹോത്സവ പരിപാടികളുടെ ഭാഗമായി ഇന്ന് വനിത ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. അരീക്കോട് കാട്ടുത്തായ് പഞ്ചായത്ത് സ്റ്റേഡിയത്തിൽവെച്ച് ഇന്ന് വൈകിട്ട് നാലിനാണ് അരീക്കോട് അർജെൻ്റിന ഫാൻസും ബ്രസീൽ ഫാൻസും തമ്മിൽ ഏറ്റുമുട്ടുന്നത്.

മത്സരത്തിൽ കേരള വിമൻസ് ലീഗ് (KWL) ചാമ്പ്യൻമാരായ കൊച്ചി ലോർഡ്സ് എഫ് എ ടീമംഗങ്ങൾ അണിനിരക്കുമെന്ന് സംഘാടക സമിതി പറഞ്ഞു. വനിത സൗഹൃദ ഫുട്ബോൾ മത്സരത്തിന് അരീക്കോട് ആസ്റ്റർ മതർ ഹോസ്പിറ്റൽ, അരീക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്നിവർ യഥാക്രമം വിന്നേഴ്സ്, റണ്ണേഴ്സ് ട്രോഫികൾ സമ്മാനിക്കും. വനിത സൗഹൃദ ഫുട്ബോൾ മത്സരത്തിൻ്റെ ഭാഗമായി സ്ത്രീകൾക്ക് ഗ്യാലറിയിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com