KOODARANCHILOCAL NEWSNews

അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി:സെന്റ്സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്. പി. സി കേഡേറ്റുകൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. 3 ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 87  കേഡറ്റുകൾ പങ്കെടുത്തു, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ സിബിൻ ചിലമ്പാട്ടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് ക്യമ്പ് ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുമിത് കുമാർ  മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസ്, പി. ടി. എ. പ്രസിഡന്റ്‌ ജോസ് ഞാവള്ളിൽ, എസ്.പി.സി പി. ടി. എ. പ്രസിഡന്റ്‌  ഷൈജു ആന്റണി, സി.പി.ഒമാരായ അനൂപ് ഒ, വിനോദ് ജോസ്  ഹെഡ്മാസ്റ്റർ സജി ജോൺ, സ്റ്റാഫ് സെക്രട്ടറി അരുൺ ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.സി.പി ഒ മാരായ വിനോദ് ജോസ്, അനൂപ് ഒ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com