LOCAL NEWSNews

ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

കല്ലുരുട്ടി : ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14 ന് സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഊർജ്ജ സംരക്ഷണ ദിനാചരണം കേരള സ്റ്റേറ്റ് എനർജി മാനേജ്മെന്റ് റിസോഴ്സ് പേഴ്സൺ സാലസ് മാത്യൂ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുത്തു. ഹെഡ് മാസ്റ്റർ സജി ലൂക്കോസ് പരിപടിക്ക് സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജേക്കബ് മാത്യു, സജി വിസി, നിമ്മി കുര്യൻ, ഹാജറ എടി , സിജി ഇകെ , വിദ്യാർത്ഥി പ്രതിനിധി കുമാരി അം ന ഷംസു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി ടിൽ ജി പി. തോമസ് പരിപാടിക്ക് നന്ദിയർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com