
തിരുവമ്പാടി:എസ് വൈ എസ് എസ് എഫ് താഴെ തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ പ്രഭാഷണവും ബുർദ മജ്‌ലിസും ഡിസംബർ 25,26 തീയതികളിൽ താഴെ തിരുവമ്പാടി കൂളിപ്പോയിൽ നൗഫൽ ബാബു നാഗറിൽ നടക്കും.
ഡിസംബർ 25ന് ദർസ് – പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും അബ്ദുസമദ് സഖാഫി മായനാട് ആത്മീയ പ്രഭാഷണവും നടത്തും.
ഡിസംബർ 26ന് ഷുക്കൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വത്തിൽ റൗഫ് അസ്ഹരി ആക്കോട്,മജീദ് റൈഹാനി ഒമാനൂർ,മുർഷിത അലി ഇളയൂർ,വിശാൽ വേങ്ങര എന്നിവരടങ്ങുന്ന ബുർദ മജ്‌ലിസും ഇശൽ വിരുന്നും സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി താത്തൂർ എന്നിവ പരിപാടിയിൽ സംബന്ധിക്കും



