LOCAL NEWSNews

മലയമ്മ -വെണ്ണക്കോട് പോത്ത് വിരണ്ടോടി: പിടികൂടാനുള്ള ശ്രമം തുടരുന്നു

ഓമശ്ശേരി: മലയമ്മ വെണ്ണക്കോട് ഭാഗത്ത് പോത്ത് വിരണ്ടോടിയത് ആശങ്ക സൃഷ്ടിച്ചു. ഓട്ടത്തിനിടെ ഈ പോത്ത് കാർ, ബൈക്ക് മുതലായ വാഹനങ്ങൾക്ക് കേടുപാടു വരുത്തിയതായും റിപ്പോർട്ടുണ്ട്.

മുക്കം ഫയർഫോഴ്സും നാട്ടുകാരും വിവിധ സന്നദ്ധ സേനാംഗങ്ങളും പോത്തിനെ പിടിച്ചു കെട്ടാനുള്ള ശ്രമം തുടരുന്നു. ഇതിനിടെ അൽപ്പസമയം കാണാതായത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് ഭീമാകാരനായ ഈ പോത്തിനെ തൊട്ടടുത്ത പറമ്പിൽ വെച്ച് കണ്ടെത്തി. അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പോത്തിനെ കീഴടക്കാനുള്ള ശ്രമം തുടരുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com