
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം’ എന്ന ലക്ഷ്യത്തോടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.
നാളെ (ഫെബ്രുവരി 17) രാവിലെ 8.30 ന് തിരുവമ്പാടി ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച് സേക്രഡ് ഹാർട്ട് ഫെറോന ചർച്ച് പാരിഷ് ഹാളിൽ പൊതു സമ്മേളനത്തോടെ സമാപിക്കുന്ന രീതിയിലാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുനീർ അറിയിച്ചു


