സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറിസ്കൂൾ കൂടരഞ്ഞി -ഓപ്പൺ സ്റ്റേജ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു.

കൂടരഞ്ഞി: സെന്റ് സെബാസ്‌റ്റ്യൻസ്ഹയർ സെക്കൻഡറി സ്കൂൾ – ഹയർ സെക്കൻഡറി വിഭാഗം -സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നിർമ്മിക്കുന്ന സിൽവർ ജൂബിലി മെമ്മോറിയൽ ഓപ്പൺസ്റ്റേജ് തറക്കല്ലിടൽ , താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ ജോസഫ് വർഗീസ് പാലക്കാട് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥിആയിരുന്നു.
സ്കൂൾ മാനേജർ റവറന്റ് .ഫാദർ റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രിൻസിപ്പൽ ലീന വർഗീസ് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ജോസ് മോൻ മാവറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ ,പി.ടി.എ പ്രസിഡന്റ് ജോസ് തോമസ്,എം പി ടി എ പ്രസിഡണ്ട് അമ്പിളി , ഹെഡ്മാസ്റ്റർ സജി ജോൺ , ഹെഡ് മിസ്ട്രസ് ലൗലി ജോർജ് , സ്റ്റാഫ് സെക്രട്ടറി സജി മാത്യു, അദ്ധ്യാപക പ്രതിനിധി സിനി ടോം,അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ബിൻസൺ ജോസഫ് , ട്രഷറർ ആശിഷ് തോമസ്, പൂർവ്വ വിദ്യാർത്ഥികളായ ദിലീപ് കൃഷ്ണൻ , .ശ്രുതിദേവൻ, അഞ്ജു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



