INFORMATIONLOCAL NEWSNews
മാവൂര്‍ പ്ലാന്റില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി: കുടിവെള്ളം മുടങ്ങും

കോഴിക്കോട്: വാട്ടർ അതോറിറ്റി മാവൂർ പ്ലാൻ്റില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള പൈപ്പ് ലൈനിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 28, 29 തീയതികളില്‍ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും.
കോവൂർ, മെഡിക്കല്‍ കോളജ് പരിസരം, ഉമ്മളത്തൂർ, മടത്തില്‍മുക്ക്, ചേവായൂർ, ചിപ്പിലിപ്പാറ, പൊക്കുന്ന്, കൊട്ടൂളി, മീമ്പാലകുന്ന്, പള്ളിമലകുന്ന്, കിണാശ്ശേരി ഭാഗങ്ങളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുക.



