KODIYATHOORLOCAL NEWS

മോയിൻ മാസ്റ്റർക്ക്സ്വീകരണം നൽകി

കൊടിയത്തൂർ : കോഴിക്കോട് ജില്ലാ ആർ.എ.ടി.എഫ്. ജനറൽ സെക്രട്ടരി ഇ. മോയിൻ മാസ്റ്റർക്ക് കൊടിയത്തൂർ സി.എച്ച്. കൾച്ചറൽ സൊസൈറ്റി സ്വീകരണം നൽകി.

തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി പി.ജി. മുഹമ്മദ് പൊന്നാട അണിയിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടരി ഇ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സലാം എള്ളങ്ങൽ,
മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി.അബ്ദുറഹ്മാൻ, വാർഡ് ലീഗ് ജനറൽ സെക്രട്ടരി ഇ.കുഞ്ഞിമായിൻ,
തിരുവമ്പാടി മണ്ഡലം സ്വതന്ത്ര തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടരി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടരി നൗഫൽ പുതുക്കുടി, ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടരി അബ്ദു കൊയങ്ങോറൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടരി എ.എം. നൗഷാദ്, ഖത്തർ കെ.എം.സി.സി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അനീസ് കലങ്ങോട്ട്, അബ്ദുസ്സമദ് കണ്ണാട്ടിൽ, സി. മൻസൂർ, പി.പി. ഫൈസൽ, ഷാഹിൽ കണ്ണാട്ടിൽ, കെ.അനസ് മാസ്റ്റർ, സി.മുഹമ്മദ് ഉണ്ണിമാൻ , സി.എ.ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com