
കക്കാടംപൊയിൽ:സെന്റ് മേരിസ് ഹൈസ്കൂളിൽ നടത്തിയ ലോകകപ്പ് സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അർജന്റീന ടീം ജേതാക്കളായി.അർജന്റീന,ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ എന്നി ടിമുകളാണ് ലോകകപ്പ് പോരാട്ടത്തിൽ അണിനിരന്നത്.
യു പി വിഭാഗത്തിൽ പോർച്ചുഗലും അർജൻ്റിയും തമ്മിൽ നടന്ന കലാശ പോരട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം അടിച്ചു സമനിലയിൽ ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ വിജയം.ഹൈസ്കൂൾ വിഭാഗത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന പോർച്ചുഗലിനെ പരാജയപ്പെടുത്തി.മികച്ച കളിക്കാരായി യുപി വിഭാഗത്തിൽ ലിബിൻ ഷൈൻ, ഹൈസ്കൂൾ വിഭാഗത്തിൽ ജെസ്ബിൻ ജോസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ഹെഡ്മാസ്റ്റർ എം ജെ ജോസഫ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു..



