LOCAL NEWSNews

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ശ്രവണ സഹായി വിതരണം നാളെ മുക്കം: ‌ വികലാംഗ ക്ഷേമ കോർപറേഷന്റെ നേതൃത്വത്തിൽ ശ്രവൺ പദ്ധതി പ്രകാരം ജില്ലയിലെ ഭിന്നശേഷിക്കാർക്ക് നാളെ ശ്രവണ സഹായി വിതരണം ചെയ്യും. ‘ഹസ്തദാനം ’പദ്ധതിയിൽ 20,000 രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനവും നാളെ രാവിലെ 10 ന് മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂളിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും

രക്ഷാപ്രവർത്തനപരിശീലനം: കുന്നമംഗലം ∙ അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് അടിയന്തര ഘട്ടങ്ങളിലെ സഹായത്തിനും സേവനത്തിനും 18നു 40നും ഇടയിലുള്ളവർക്ക് ആപത് മിത്ര പരിശീലനം നൽകുന്നു. പുതിയ ബാച്ച് അടുത്ത ആഴ്ച ആരംഭിക്കും. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തിയറി, പ്രായോഗിക പരിശീലനം ഉണ്ടാകും. താൽപര്യമുള്ളവർ തൊട്ടടുത്ത ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഫയർ ഓഫിസർ അറിയിച്ചു.

പ്രിസം പരീക്ഷ: ഹാൾ ടിക്കറ്റ് നാളെ മുതൽകോഴിക്കോട് ∙ പിആർഡിയുടെ പ്രിസം പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിന് എഴുത്തു പരീക്ഷ 21ന്. careers.cdit.orgവെബ്‌വിലാസത്തിൽ അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റ് നാളെ മുതൽ വെബ്‌വിലാസത്തിലെ മൈ അഡ്മിറ്റ് കാർഡ് വിഭാഗത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ശരീര സൗന്ദര്യ മത്സരം 24 മുതൽ കോഴിക്കോട് ∙ ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയും ജില്ലാ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും ചേർന്ന് 24,25 തീയതികളിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ശരീര സൗന്ദര്യ മത്സരം നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com