ബഫര്‍സോണ്‍ ഭൂപടം: ജനം തള്ളിക്കയറിയതോടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി, പ്രശനം പരിഹരിക്കാന്‍ ശ്രമം

തിരുവനന്തപുരം: കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് പണിമുടക്കി. കൂടുതല്‍ ആളുകള്‍ ഒരേസമയം പ്രവേശിച്ചതോടെ വൈബ്‌സൈറ്റ് ഹാങ്ങാവുകയായിരുന്നു. പി.ആര്‍.ഡിയുതേടക്കം വൈബ്‌സൈറ്റുകളാണ് പണിമുടക്കിയത്. ഹോം പേജുകളിലേക്ക് എത്താന്‍ സാധിക്കുന്നുണ്ടെങ്കിലും അതിനുള്ളില്‍ ഭൂപടത്തിലേക്കുള്ള ലിങ്ക് ക്ലിക്കു ചെയ്യുമ്പോഴാണ് ഹാങ്ങാവുന്നത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് പി.ആര്‍.ഡി. നല്‍കുന്ന വിശദീകരണം.2021ല്‍ കേന്ദ്രത്തിന് നല്‍കിയ സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളത്. ഭൂപടത്തിനൊപ്പം ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അപേക്ഷാഫോമും സൈറ്റില്‍ നല്‍കിയിരുന്നു. ഏതൊക്കെ സ്ഥലങ്ങളും വാര്‍ഡുകളും പഞ്ചായത്തുമാണ് കരുതല്‍മേഖലയില്‍ ഉള്‍പ്പെട്ടിടുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഭൂപടം പുറത്തുവന്നത് എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.
കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്ക നിലനില്‍ക്കുന്നതിനിടെയായിരുന്നു ഭൂപടം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി ലോലമേഖല പിങ്ക് നിറത്തിലും വനം പച്ചയിലും ജനവാസമേഖല വയലറ്റ്, പഞ്ചായത്ത് കറുപ്പ്, വാണിജ്യ കെട്ടിടങ്ങള്‍ ചുവപ്പ് നിറങ്ങളിലായിരുന്നു ഭൂപടത്തില്‍ രേഖപ്പെടുത്തിയത്. പ്രാദേശികതലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഭൂപടം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു



