
മുക്കം : നഗരസഭയിലെ ആസൂത്രണ സമിതി യോഗത്തിന്റെ മിനിട്സ് ബുക്ക് കാണാതായതിൽ പ്രതിഷേദിച്ച് കൗൺസിലർമാർ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
ആസൂത്രണ സമിതി ചേരാതെ പദ്ധതി നിർവണം നടത്തിയതിലും ആസൂത്രണ സമിതി യോഗത്തിന്റെ മിനി ഡ്സ് ഉദ്യോഗസ്ഥരോട് ചട്ടപ്രകാരംആവശ്യപ്പെട്ടിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ മുക്കം നഗരസഭ ജീവനക്കാരെ തടഞ്ഞു വെച്ചത്.
മിനിട്സിൽ തിരുത്തലുകൾ വെരുത്തുന്നതിന്ന് ചെയർമാന്റെ നേതൃത്വത്തിൽ നഗരസഭയിൽ നിന്ന് കടത്തി കൊണ്ടുപോയതായി കൗൺസിലർമാർ ആരോപിച്ചു.
മുക്കം സർക്കിൾ ഇൻസ്‌പെക്ടർ സ്ഥലത്തെത്തി നാളെ പരിഹാരം കാണാം എന്ന ഉറപ്പിലാണ് കൗൺസിലർമാർ പിരിഞ്ഞുപോയത്.
കൗൺസിലർമാരായ വേണു കല്ലുരുട്ടി ,ഗഫൂർ കല്ലുരുട്ടി ,എംകെ യാസർ ,ഗഫൂർമാസ്റ്റെർ ,അബു മുണ്ടുപാറ ,കൃഷ്ണൻ വടക്കയിൽ എന്നിവർ പങ്കെടുത്തു



