News

മെഡിക്കൽ കോളേജിൽ മെഡിസിൻ ഒ.പി. ട്രയൽ റൺ തുടങ്ങി

കോഴിക്കോട് : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവീകരിച്ച മെഡിസിൻ ഒ.പി.യുടെ ട്രയൽറൺ ആരംഭിച്ചു. രോഗികൾക്കുള്ള കാത്തിരിപ്പുഹാൾ, ഡോക്ടർമാർക്കുള്ള പരിശോധനാമുറികൾ എന്നിവിടങ്ങളാണ് നവീകരിച്ചത്. പരിശോധനാമുറികൾ പൂർണമായും ശീതീകരിച്ചു. രോഗികൾക്ക് കാത്തിരിക്കാൻ കൂടുതൽ സൗകര്യപ്രദമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. നവീകരണത്തിനുശേഷം ഒ.പി. 65-ാംമുറിയിലേക്ക് തിരിച്ചുമാറ്റിയാണ് ട്രയൽറൺ ആരംഭിച്ചത്. പേവാർഡിന് സമീപത്തായിരുന്ന കഴിഞ്ഞ ഒരുമാസത്തിലധികമായി പ്രവർത്തിച്ചിരുന്നത്. ഓർത്തോ, സർജറി ഒ.പി. എന്നിവയുടെ നവീകരണം കഴിഞ്ഞശേഷമാണ് മെഡിസിൻ ഒ.പി.യുടെ പ്രവൃത്തി തുടങ്ങിയത്. നിലവിൽ സൈക്യാട്രി ഒ.പി.യുടെ നവീകരണപ്രവൃത്തി നടക്കുകയാണ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന നവീകരണപ്രവൃത്തിക്ക് 1.8 കോടിയോളമാണ് ചെലവ്. ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് തീരുമാനിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com