News

പഞ്ചായത്തിലെ മുഴുവൻ എ പ്ലസുകാർക്കും, സർവീസിൽ നിന്ന് വിരമിച്ചവർക്കും സ്നേഹാദരമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

മുക്കം: പൊതു സമൂഹത്തിന് ഉപകാര പ്രദമാവുന്ന പ്രവർത്തനങ്ങളിൽ കൂടി ഏർപ്പെടുമ്പോൾ മാത്രമേ വിദ്യാഭ്യാസം അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ എത്തി എന്ന് പറയാൻ സാധിക്കൂ എന്ന് നജീബ് കാന്തപുരം എം എൽ എ പറഞ്ഞു.

വരാനിരിക്കുന്നത് വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ കാലമാണന്നും വിദ്യാർത്ഥികൾക്കായി നിരവധി അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്നും അദ്ധേഹം കൂട്ടി ചേർത്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ളള്ള ആദരവ് പരിപാടിയും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

തങ്ങൾ എന്ത് പഠിക്കണമെന്നത് വിദ്യർത്ഥികൾ തെരഞ്ഞെടുക്കണമെന്നും അതിന് രക്ഷിതാക്കൾ പിന്തുണ നൽകണമെന്നും അദ്ധേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി. ഈ വര്‍ഷം എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളിൽ ഫുള്‍ എ-പ്ലസ് നേടിയ നൂറ്റി അൻപതോളം പ്രതിഭകളെയാണ് ആദരിച്ചത്. ചടങ്ങിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നുംവർഷം വിരമിച്ച അധ്യാപകർക്കും അങ്കണവാടികളിൽ നിന്നും വിരമിച്ചവർക്കും ചടങ്ങിൽ ഉപഹാരം കൈമാറി.പഞ്ചായത്ത് വിദ്യാഭ്യാസനിർവഹണ ഉദ്യോഗസ്ഥനും കഴുത്തൂട്ടി പുറായി സ്കൂൾ പ്രധാനാദ്ധ്യാപകനുമായിരുന്ന പി എ അബ്ദുൽ കലാം ആസാദ്,പി ടി രാജു,എം സലീം,പി കെ രമേശൻ. അംഗൻവാടി ടീച്ചർ പുഷ്പവല്ലി, ഹെൽപ്പർമാരായ കെ തങ്ക, കുഞ്ഞിപെണ്ണ് എന്നിനിവർക്കാണ്ക്കാണ് ഉപഹാരം നൽകിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, പഞ്ചായത്ത്സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, എം.ടി റിയാസ്, അഡ്വ: കെ.പി സൂഫിയാൻ, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഷ്റഫ് കൊളക്കാടൻ, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ്കെ.പി അബ്ദുറഹിമാൻ, അഡ്വ: സി.ടി അഹമ്മദ് കുട്ടി, കെ.കെ കുഞ്ഞോയി,തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com