News

പി. സീമക്ക് സ്നേഹോഷ്മളമായ യാത്രയപ്പ് നൽകി

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും 12 വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന JHI പി. സീമയ്ക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 8->o വാർഡ് മരംഞ്ചാട്ടി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

മാങ്കയം ഹെവൻ കൂളിൽ നടന്ന ചടങ്ങിൽഗ്രാമപഞ്ചായത്ത് അംഗം ബാബു മുട്ടോളി, പി സീമയെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി.എസ്. രവിന്ദ്രൻ, ജെറീന റോയ്, റോസ്‌ലി ടീച്ചർ, മോളി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൻ ജോർജ് , സി.കെ കാസീം, ടോംസൺ കണിയാങ്കണത്തിൽ, ജലജ മണി, ജയേഷ് സ്രാമ്പിക്കൽ പി. സീമ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് അംഗം അസീബ അറാട്ട്കൊടി സ്വാഗതവും ആരോഗ്യ പ്രവർത്തക ശ്രീലേഖ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com