NATIONAL NEWSNews

നടി മീനയുടെ ഭർത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ ഭര്‍ത്താവും സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വ്യവസായിയുമായിരുന്ന വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.വിദ്യാസാഗറിനും മീനയ്‌ക്കും മകള്‍ക്കും ജനുവരി മാസത്തില്‍ കൊവിഡ് ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച്‌വര്‍ഷങ്ങളായി കടുത്ത ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവ‌യ്‌ക്കേണ്ട സ്ഥിതിയിലായിരുന്നു. എന്നാല്‍ അവയവദാതാവിനെ ലഭിക്കാന്‍ വൈകിയതോടെ ചൊവ്വാഴ്‌ച വൈകുന്നേരം നില രൂക്ഷമായി. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

2009ലാണ് മീനയും വിദ്യാസാഗറും തമ്മിലുള‌ള വിവാഹം നടന്നത്. ഇവര്‍ക്ക് നൈനിക എന്ന മകളുണ്ട്. വിജയ് നായകനായ തെരി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്‌ചവച്ചിരുന്നു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ വിദ്യാസാഗറിന്റെ മരണത്തില്‍ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com