
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 33 അംഗൻവാടികളിലും വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന “തേൻകണം” പദ്ധതി പത്തൊമ്പതാം വാർഡിൽ പാറമ്മല് അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി കുട്ടികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
അംഗൻവാടി കുട്ടികളുടെ പോഷകാഹാരം വിതരണത്തിന്റെ ഭാഗമായി കൊണ്ട് മുട്ടയും പാലും തേനും മറ്റും നൽകുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ്പ്രസിഡണ്ട് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, മെമ്പർമാരായ ചിന്ന അശോകൻ, ജമീല അസീസ്, ഐസിഡിഎസ് സൂപ്പർവൈസർ ഉദയ കെ ജോയ്, അംഗൻവാടി വർക്കർ ബിജി എന്നിവർ സംബന്ധിച്ചു.



