
കൂടരഞ്ഞി: കൂടരഞ്ഞി പെരുമ്പൂള സ്വദേശി പൂളക്കച്ചാലിൽ ഏ.പി അബ്ദുറഹിമാൻ (ബാബുട്ടി -51) ആണ് സൗദിയിലെ അസീസിയയിൽ വെച്ച് മരണപ്പെട്ട വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.
ഇരുപത്തി ഒൻപത് വർഷമായി സൗദിയിൽ എത്തിയ അബ്ദുറഹിമാൻ റിയാദിലെ അസീസിയയിൽ ഒരു ലാൻട്രിയിൽ ജോലി ചെയ്യുകയായിരുന്നു.
എട്ട് മാസം മുമ്പാണ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും സൗദിയിലേക്ക് തിരിച്ചു പോയത്.
ഭാര്യ ഹഫ്സത്ത്,
മക്കൾ: ഷാഫി, റാഫി, ഹസ്ന
മരുമകൻ: റംഷി ( പൂവാട്ടുപറമ്പ്).
മയ്യിത്ത് അസീസിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, മയ്യിത്ത് നാട്ടിൽ കൊണ്ടുവരുന്നതിനുള്ള സഹായങ്ങൾക്കായി കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും രംഗത്തുണ്ട്.



