LOCAL NEWS

ഫാം ടൂറിസ പദ്ധതി വിലയിരുത്തി ജില്ലാ പഞ്ചായത്ത് സെക്രട്ടറി

തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ഷാഫി സന്ദർ‍ശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ സർക്യൂട്ടിന്റെ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത സെക്രട്ടറി മികച്ച സംതൃപ്തി രേഖപ്പെടുത്തുകയും ടൂറിസ സൊസൈറ്റി അംഗങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ടൂറിസത്തോടൊപ്പം ദൈനംദിന കാര്‍ഷികവൃത്തികളെക്കുറിച്ചും കർഷകരുമായി ചർച്ച ചെയ്ത് വിശദമായി മനസ്സിലാക്കുകയും കർഷകർ നേരിടുന്ന വിവിധ സാങ്കേതിക പ്രയാസങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്താം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രെയ്സ് ഗാർഡൻ, ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് കെ. എ അബ്ദുറഹ്മാൻ, ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവരുമായും സെക്രട്ടറി ചര്‍ച്ചകൾ നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com