News

പതംങ്കയത് ഒഴുക്കിൽപ്പെട്ട് യുവാനെ കാണാതായി

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലെ പതംങ്കയത്ത് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീണ യുവാവിനെ കാണാതായി

ഇന്ന് വൈകിട്ട് 6 മണിക്ക് ഹുസ്നി മുബാറക്ക് (18) എന്ന യുവാവിനെയാണ് ഒഴുക്കിൽപെട്ട് കാണാതായത്.

കാണാതായ ഹുസ്നി മുബാറക്കും സുഹൃത്തായ റംഷീദ് സൽഫീക്കർ എന്ന കുട്ടിയും കൂടി KL – 57- S – 6203 നമ്പർ സ്കൂട്ടറിൽ 5.00 മണിക്ക് പതങ്കയത്ത് എത്തിയത്.

പുഴക്കരയിൽ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് റംഷീദ് പറയുന്നത്.കോടഞ്ചേരി പോലീസും, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ സ്ഥലത്തുണ്ട്. പുഴയിൽ ശക്തമായ വെള്ളപ്പാച്ചിൽ ഉള്ളതിനാലും ഇരുട്ടായതിനാലും തിരച്ചിലിന് തടസ്സം നേരിടുന്നുണ്ട്.

ഫയർഫോഴ്സിന്റെയും വിവിധ സന്നദ്ധ സേന അംഗങ്ങളുടെയും നേതൃത്വത്തിൽ നാളെ രാവിലെ തിരച്ചിൽ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com