
തിരുവമ്പാടി: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തുവാൻ ഗ്രാമപഞ്ചായത്ത് അധികൃതർ ആഹ്വാനം ചെയ്തു.
മലയോര മേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ എല്ലാ ഭവനങ്ങളിലും കൊതുകിൻ്റെ ഉറവിടനശീകരണവും ശുചീകരണവും നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹിമാൻ എന്നിവർ അറിയിച്ചു.



