
തിരുവമ്പാടി: മലയോര മേഖലയിലെ ഫാം ടൂറിസം പദ്ധതികളെ കുറിച്ച് വിശദ പഠനം നടത്തുന്നതിനായി വയനാട്ടിൽ നിന്നുള്ള സംഘം തിരുവമ്പാടിയിലെത്തി. കല്പറ്റ ബ്ലോക്കിന് കീഴിലെ തരിയോട് കൃഷിഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കർഷകരുമാണ് സന്ദർശനം നടത്തിയത്. കല്ലോലിക്കൽ അഗ്രോ ഫാം, കാർമൽ ഫാം, ബി.എം ഫുഡ്‌സ്, തറക്കുന്നേൽ ഗാർഡൻസ്, ഗ്രെയ്‌സ് ഗാർഡൻ, ലെയ്ക് വ്യൂ വില്ല, ഫിഷ് ഫാം തുടങ്ങിയ ഇടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
തരിയോട് കൃഷി ഓഫീസർ എം ജയരാജൻ, ആത്മ ഉദ്യോഗസ്ഥരായ എൻ.വി ശിവദാസൻ, അശ്വതി, സജിന എന്നിവരുടെ നേതൃത്വത്തിലുള്ള സന്ദർശന സംഘം തിരുവമ്പാടി കൃഷി ഓഫീസർ വി.എസ് മുഹമ്മദ് ഫാസിലുമായി ചർച്ച നടത്തി. ഇരുവഴിഞ്ഞിവാലി ടൂറിസം ഫാർമർ ഗ്രൂപ്പ് പ്രസിഡന്റ് അജു എമ്മാനുവൽ സംഘത്തോടൊപ്പമുണ്ടായിരുന്നു.



