
തിരുവമ്പാടി:ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിലേക്ക് എസി മിലാൻ കേരളയെ പ്രതിനിധീകരിച്ചു പോകുന്ന കോസ്മോസ് അക്കാദമിയുടെ താരം അയ്മൻ അയ്യൂബിന് യാത്രയപ്പ് നൽകി.
തിരുവമ്പാടി മറക്കാന ടെറഫിൽ വെച്ച് നടത്തിയ യാത്രയയപ്പ് ചടങ്ങിൽ കോസ്മോസ് ഫുട്ബോൾ അക്കാദമിയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
കോസ്മോസ് രക്ഷാധികാരി മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഷീർ ചാലിൽ അധ്യക്ഷതവഹിച്ചു.
ക്ലബ് സെക്രട്ടറി റിയാസ് അയ്മന് മൊമെന്റോ നൽകി ഉദ്ഘാടനം ചെയ്തു.നിയാസ് ഫിഗി ചടങ്ങിന് നന്ദിയും പറഞ്ഞു



