
കോടഞ്ചേരി: പതങ്കയത്ത് വെള്ളത്തിൽ അകപ്പെട്ട ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥയിലും വിത സന്നദ്ധസേനകളുടെയും ദുരന്ത ദ്വാര സേനകളെയും സഹായത്തോടെ നടത്തിയെങ്കിലും ഒഴുക്കിപ്പിട്ട ആളെ കണ്ടെത്താനായില്ല.
അഞ്ചാം ദിവസം ആയി ഇന്നും രാവിലെ പുനരാരംഭിക്കും.കനത്തമഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിന് തടസ്സം ഉണ്ടാക്കുന്നുവെങ്കിലും പുഴക്ക് കുറുകെ വടംകെട്ടി ക്യാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തിയും പുഴയുടെ തീരങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയും തിരച്ചിൽ നടത്തി.കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുന്ത് കടവ് പാലത്തിന് താഴേക്ക് കാളിയാമ്പുഴ പ്രദേശങ്ങളിലും ബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി.
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ് , സിവിൽ ഡിഫൻസ്, കർമ്മ ഓമശ്ശേരി, രാഹുൽ ബ്രിഗേഡ്, എന്റെ മുക്കം, സ്വാന്തനം ഓമശ്ശേരി, വൈറ്റ് ഗാർഡ്, ടാസ്ക് ഫോഴ്സ്, അമീൻ റെസ്ക്യൂ കൂരാച്ചുണ്ട് അടക്കമുള്ള മറ്റു സന്നദ്ധ സംഘടനകൾ ഓരോ കൂട്ടങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി.
ഇന്നലെ രാവിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് വിവിധ സന്നദ്ധ സേനകളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ യോഗം നടത്തി.
സാധ്യമായ ഇടങ്ങളിൽ എല്ലാം സുരക്ഷയ്ക്ക് മുഖ്യ പ്രധാന്യം നൽകി തിരച്ചിൽ നടത്താൻ യോഗം തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തഹസിൽദാർ സുബൈർ.സി,ദേശീയ ദുരന്തനിവാരണ സേന വിങ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ , കോടഞ്ചേരി സ്റ്റേഷനിലെ എസ്.ഐ മാരായ അഭിലാഷ് കെ. സി, ബെന്നി സി. ജെ, സലീം മൂത്തേടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ്, വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, ചാത്തമംഗലം പഞ്ചായത്ത് മെമ്പർ മൊയ്തു സി. കെ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യത് തിരച്ചിലിന് നേതൃത്വം നൽകുന്നു.



